ചപ്പാരപ്പടവ് : മടക്കാട്ട് നിയന്ത്രണം വിട്ട കാർ റോഡുതാഴേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് യുവതികൾക്ക് ഗുരുതരമായി പരിക്കേറ്റു.


മണക്കടവ് സ്വദേശികളായ അലീഷ, ഗംഗ, ഡോണ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തെ തുടർന്ന് പ്രദേശത്ത് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Chapparapadavu-Makad car accident: 3 young women seriously injured